Monday, April 30, 2012

SMS CHANNEL

AASTRO KOTTAKKAL STARTS NEW SMS CHANNEL ON GOOGLE....TO JOIN  SMS
"ONAASTROKTKL" to 9870807070

ആസ്ട്രോ സംസ്ഥാന ജനറല്‍ ബോഡി ഏപ്രില്‍ 29 ഞായാറാഴ്ച തൃശൂരില്‍.

പ്രിയരേ,








കേരളത്തിലെ സജീവമായ ജ്യോതിശാസ്ത്ര പ്രചാരണ സംഘടനയായ ആസ്ട്രോ കേരളയുടെ സംസ്ഥാന ജനറല്‍ ബോഡി ഈ മാസം 29 (ഞായറാഴ്ച) തൃശൂര്‍ വച്ചു ചേരുവാന്‍ തീരുമാനിച്ചു.ആസ്ട്രോ അംഗങ്ങള്‍, ജില്ലാ - സംസ്ഥാന ഘടകങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.







■ആസ്ട്രോയെക്കുറിച്ച് അല്‍പ്പം





2009 ലെ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര വര്‍ഷാചരണത്തിന്‍റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും മറ്റും തുടര്‍ച്ചയായി സംസ്ഥാനമൊട്ടാകെ ശാസ്ത്ര - ജ്യോതിശാസ്ത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും എകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയാണ് അമേച്വര്‍ ആസ്ട്രോണമേഴ്സ് ഓര്‍ഗനൈസേഷന്‍ (ആസ്ട്രോ) കേരള. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ശാസ്ത്ര പ്രചാരകര്‍, ശാസ്ത്ര എഴുത്തുകാര്‍ തുടങ്ങി വിവിധ തുറകളില്‍പ്പെട്ടവരും സ്ഥാപനങ്ങളും ഇതിലെ അംഗങ്ങളാണ്. ആസ്ട്രോ കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനമൊട്ടുക്ക് അതിന്‍റെ ജില്ലാ ഘടകങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ഒട്ടനവധി ശാസ്ത്ര - ജ്യോതിശാസ്ത്ര പ്രചാരണ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. സ്കൂളുകളിലും കോളേജുകളിലും ആസ്ട്രോ ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ട് ഇരുന്നൂറില്‍പരം സ്ഥിരം അംഗങ്ങളും അത്രത്തോളം വിദ്യാര്‍ഥി അംഗങ്ങളും ഇപ്പോള്‍ ആസ്ട്രോയ്ക്കുണ്ട്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം കേന്ദ്രമാക്കിയാണ് ആസ്ട്രോ പ്രവര്‍ത്തിക്കുന്നത്. ഈ രംഗത്തെ പ്രഗത്ഭരായ ആളുകളാണ് ആസ്ട്രോയെ നയിക്കുന്നത്.







■എന്താണ് ആസ്ട്രോ സംസ്ഥാന ജനറല്‍ ബോഡി?



ആസ്ട്രോ വാര്‍ഷിക സംഗമം.സംസ്ഥാനത്തൊട്ടാകെ വിവിധ ജില്ലകളിലായുള്ള ആസ്ട്രോ പ്രവര്‍ത്തകരുടേയും ഭാരവാഹികളുടേയും കൂടിയിരുപ്പാണ് ആസ്ട്രോ ജനറല്‍ ബോഡിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ മറ്റു അഭ്യുദയകാംഷികളെയും ആസ്ട്രോ സുഹൃത്തുക്കളും ശാസ്ത്ര ജ്യോതിശാസ്ത്ര തല്പ്പരരും ഈ കൂട്ടായ്മയ്ക്കായി ഉണ്ടാവും.







■എന്ന്‌? എവിടെ വച്ച് ? സമയം ?





ഏപ്രില്‍ 29 ഞായറാഴ്ച തൃശൂര്‍ ഗുരുവായൂര്‍ റോഡിലുള്ള ( ശ്രീ കേരള വര്‍മ്മ കോളേജിനടുത്ത് ) ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ പരിസരകേന്ദ്രം ഹാളില്‍ വച്ചാണ് പരിപാടി.ദൂരെ നിന്നും എത്തുന്നവരുടെ സൗകര്യാര്‍ഥം രാവിലെ പതിനൊന്നു മണിയോടെ ആണ് പരിപാടി തുടങ്ങുക . വൈകുന്നേരം നാലര മണിയോടെ അവസാനിക്കും. പത്ത് മണി മുതല്‍ തന്നെ രജിസ്ട്രേഷനും മറ്റും ഉണ്ടാകും.







■വേദി

ഗതാഗതം - എത്തിച്ചേരാനുള്ള വഴി

പരിസര കേന്ദ്രത്തില്‍ എത്തിച്ചേരുവാനായി തൃശൂര്‍ ഗുരുവായൂര്‍ റോഡിലുള്ള കേരള വര്‍മ്മ കോളേജ്‌ ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ അവിടെ നിന്നും 300 മീറ്റര്‍ മുന്നിലേക്ക്‌ നടക്കുമ്പോള്‍ ഇടതു വശത്തായി പരിഷദ് ലൈന്‍ കാണാം.തൃശൂര്‍ ടൌണ്‍ സെന്‍ററില്‍ നിന്നും ബസ്‌ സ്റ്റാന്‍റില്‍ നിന്നുള്ള ഓട്ടോ ചാര്‍ജ്‌ 20 രൂപയാണ്. റയില്‍വെ സ്റ്റേഷനില്‍ നിന്നും ഏകദേശം അത്ര തന്നെ.വിദൂര ജില്ലകളില്‍ നിന്നും എത്തുന്നവര്‍ ട്രെയിന്‍ - ബസ്‌ ടിക്കറ്റുകള്‍ മുന്‍കൂട്ടി ഉറപ്പാക്കുന്നത് നന്നായിരിക്കും.കേന്ദ്രം നമ്പര്‍ : 0487-2381084







■എന്താണ് അവിടെ നടക്കുക? പരിപാടിയുടെ ഷെഡ്യൂള്‍ എന്താണ്?

നേരെത്തെ സൂചിപ്പിച്ചതു പോലെ ആസ്ട്രോ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും വാര്‍ഷിക ഒത്തുചേരല്‍ ആണ് 29 ന് ഉണ്ടാവുക. കൂടാതെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ ഭാവി പരിപാടികള്‍ രൂപീകരിക്കല്‍ തുടങ്ങി ആസ്ട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ഉതകുന്ന ചര്‍ച്ചകളും ആശയങ്ങള്‍ പങ്കുവയ്ക്കലും നടക്കും.ഇത് വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കൈമാറുകയും പോരായ്മകള്‍ പരിശോധിക്കുകയും അവ തിരുത്തി മുന്നോട്ടു പോകുന്നതിനുമുള്ള പരിപാടികള്‍ ആവിഷ്ക്കരിക്കുകയും വേണം. നടപടിക്രമങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം :



· രജിസ്ട്രേഷൻ



■പരിചയപ്പെടല്‍

■ഉത്ഘാടന പരിപാടികള്‍

■സംഘടനാ വാർഷിക റിപ്പോർട്ട് അവതരണം

■ഭാവി പ്രവർത്തന രേഖ അവതരണം

■ഉച്ചഭക്ഷണം

■ഗ്രൂപ്പ് ചർച്ച

■ചർച്ചക്ക് മറുപടി – തീരുമാനങ്ങള്‍

■പുതിയ ഭാരവാഹിളുടെ തെരെഞ്ഞെടുപ്പ്

■സമാപനം





■ആര്‍ക്കൊക്കെ പങ്കെടുക്കാം? ആരൊക്കെ അവിടെ ഉണ്ടാവും?

ആസ്ട്രോ അംഗങ്ങള്‍, ജ്യോതിശാസ്ത്രതല്‍പ്പരര്‍, പ്രചാരകര്‍, അധ്യാപകര്‍, ആസ്ട്രോണമി – കോസ്മോളജി – സ്പേസ് സയന്‍സ് തല്‍പ്പരര്‍, ഹൈസ്കൂള്‍ - കോളേജ്‌ വിദ്യാര്‍ഥികള്‍, ശാസ്ത്രഎഴുത്തുകാര്‍, ടെലിസ്കോപ്പുകളോ മറ്റു ജ്യോതിശാസ്ത്ര ഉപകരണങ്ങളോ സ്വന്തമായി ഉള്ളവര്‍, അവ കൈകാര്യം ചെയ്യുന്നവര്‍, ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ഒക്കെ ഈ കൂട്ടായ്മയില്‍ പങ്കു ചേരാം. ഈ രംഗത്തെ പ്രധാനപ്പെട്ട ആളുകള്‍ ആസ്ട്രോ ജില്ലാ - സംസ്ഥാന ഭാരവാഹികള്‍ ഒക്കെ തൃശൂര്‍ ഉണ്ടാവും. ആസ്ട്രോ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും ശാസ്ത്ര –ജ്യോതിശാസ്ത്ര ആഭിമുഖ്യമുള്ള പൊതുജനങ്ങൾക്കും സ്വാഗതം. ആസ്ട്രോ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും ഒപ്പം ഈ തുറകളില്‍ നിന്നെല്ലാമുള്ള ആളുകള്‍ അവിടെ ഉണ്ടാവും.ആസ്ട്രോയില്‍ അംഗത്വം എടുക്കുന്നതിനു വേണ്ടിയുള്ള മെമ്പര്‍ഷിപ്പ്‌ ഡസ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ അംഗത്വം നേടുന്നതിന് ഇരുനൂറു രൂപയും വിദ്യാര്‍ഥി അംഗത്വത്തിന് അമ്പതു രൂപയുമാണ് ഫീസ്‌.



■പങ്കെടുക്കുവാന്‍ എന്തു ചെയ്യണം?

ആസ്ട്രോ അംഗങ്ങളായ എല്ലാവര്‍ക്കും നേരിട്ട് എത്തിച്ചേരുകയോ അതത് ജില്ലാ ചുമതലക്കാരെ ബന്ധപ്പെടുകയോ ആവാം. മറ്റുള്ളവര്‍ക്ക് സ്വന്തം നിലയ്ക്കും പങ്കെടുക്കാം.എന്നാല്‍ പങ്കാളിത്തം മുന്‍കൂട്ടി ഉറപ്പാക്കുന്നത് അവിടെ ഭക്ഷണം ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ എര്‍പ്പാടാക്കുന്നതിനു വളരെയധികം സഹായകമാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടെണ്ടുന്ന ഫോണ്‍ നമ്പരുകള്‍ താഴെ നല്‍കിയിട്ടുണ്ട്.മുന്‍കൂര്‍ രജിസ്ട്രേഷന്‍ ഇല്ല.



§ രജിസ്ട്രേഷന്‍ ഫീസ്‌ - മറ്റു ചെലവുകള്‍ ഉണ്ടോ?



പരിപാടിയില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസ്‌ ഇല്ല.എന്നാല്‍ യാത്രയ്ക്കുള്ള ചെലവുകള്‍ അവരവര്‍ തന്നെ വഹിക്കേണ്ടതായി വരും.



■ഭക്ഷണം – താമസം എന്നിവ?

പങ്കെടുക്കുന്നവര്‍ക്കെല്ലാം ഭക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഏകദിന പരിപാടിയാണെങ്കിലും ദൂരെ നിന്നും വരുന്നവര്‍ക്കോ മറ്റ് ആര്‍ക്കെങ്കിലുമോ താമസ സൗകര്യം വേണമെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ ഏര്‍പ്പാടാക്കാവുന്നതാണ്.







■പങ്കെടുക്കുന്നവര്‍ക്ക് എങ്ങനെയൊക്കെ/എന്തൊക്കെ സംഭാവന ചെയ്യുവാനാകും?

ആസ്ട്രോ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും പരസ്പരം നേരിൽ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങൾ പങ്കു വയ്ക്കാനും ആസ്ട്രോയുടെ പ്രവര്‍ത്തനങ്ങളുടെയും അതത് ജില്ലകളിലെ ഏറ്റെടുക്കലുകളുടെയും മറ്റും തൽസ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവർത്തനം ഒരുക്കുന്നതിനും ഉള്ള വേദി കൂടിയാണ് ഇത്. ആസ്ട്രോ പ്രവർത്തകർ, ശാസ്ത്ര – ജ്യോതിശാസ്ത്ര വിദഗ്ധര്‍, എഴുത്തുകാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഗവേഷകർ, പൊതുജനങ്ങള്‍ തുടങ്ങി ശാസ്ത്ര ജ്യോതിശാസ്ത്ര വിഷയങ്ങളോടും അതിന്‍റെ പ്രചാരണത്തോടും അത്തരത്തിലുള്ള സംരംഭങ്ങളോടും ആഭിമുഖ്യമുള്ള ആളുകൾക്ക് സമാന ചിന്താഗതിക്കാരായ ആളുകളെ കാണുന്നതിനും സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം..



കൂടാതെ, ആസ്ട്രോയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ - അനുഭവങ്ങള്‍ പങ്കു വയ്ക്കാം.ശാസ്ത്ര പ്രചാരണത്തിനായുള്ള പുതുവഴികള്‍, പദ്ധതികള്‍ നിര്‍ദേശിക്കാം, ആസ്ട്രോ പ്രവര്‍ത്തങ്ങളെ സംബന്ധിച്ചുള്ള കുറവുകള്‍ / വിമര്‍ശനങ്ങള്‍ ഇവയൊക്കെ പങ്കു വയ്ക്കാം, ആസ്ട്രോ വെബ്സൈറ്റ്, വെബ് സ്പേസ് ഇടപെടലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആവാം,സ്കൂള്‍-കോളേജ്‌ വിദ്യാര്‍ഥികള്‍,അധ്യാപകര്‍,പൊതുജനങ്ങള്‍ ഇങ്ങനെ വിവിധ വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാം,എങ്ങനെയൊക്കെ ആസ്ട്രോ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യാമെന്നും അതിനു നിങ്ങള്‍ക്ക് ഏതെല്ലാം തരത്തില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും എന്തെല്ലാം തരത്തിലുള്ള ഏറ്റെടുക്കലുകള്‍ നടത്താന്‍ ആവുമെന്നും ചര്‍ച്ച ചെയ്യാം.







■കൂടുതല്‍ വിവരങ്ങള്‍- ബന്ധപ്പെടുവാനുള്ള വ്യക്തികള്‍ ,നമ്പറുകള്‍



ഈ പരിപാടിയെക്കുറിച്ചും പങ്കെടുക്കുന്നതിനെ സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റും താഴെ പറയുന്ന ആളുകളെ ബന്ധപ്പെടാവുന്നതാണ്. കൂടാതെ aastrokerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാണ്.



സംസ്ഥാന പ്രസിഡണ്ട്: പ്രൊഫ.കെ പാപ്പൂട്ടി

9447445522



സെക്രട്ടറി : ശ്രീ.വൈശാഖന്‍ തമ്പി

9846608238



1. തിരുവനന്തപുരം : ശ്രീ.ആറ്റുകാല്‍ പ്രദീപ്

9447525367



2. കൊല്ലം : ശ്രീ.കെ വി എസ് കര്‍ത്താ

9447104909



3. പത്തനംതിട്ട : ശ്രീ ബാലകൃഷ്ണന്‍ നായര്‍

9895207063



4. ആലപ്പുഴ : ശ്രീ എന്‍ സാനു

9447893110



5. കോട്ടയം : ശ്രീ.സുജിത്ത് കല്ലറ

9995856425



6. ഇടുക്കി : ശ്രീ എന്‍ മണിലാല്‍

9496461176



7. എറണാകുളം : ഡോ. എന്‍ ഷാജി

9447792427



8. തൃശൂര്‍ : ശ്രീ സുധീര്‍

9495576123



9. പാലക്കാട്‌ : ശ്രീ രാജേഷ്‌ നമ്പ്യാര്‍

9495821941



10. മലപ്പുറം : ശ്രീ കെ പി മനോജ്‌

9446352439



11. കോഴിക്കോട് : ശ്രീ എം പി സി നമ്പ്യാര്‍

9447731394



12. വയനാട്‌ : ശ്രീ എം എം ടോമി

9446176826



13. കണ്ണൂര്‍ : ശ്രീ.വി പി തങ്കച്ചന്‍

9961728399