Friday, October 29, 2010
ഹോമി ജഹംഗിര് ഭാഭ -101TH BERTHDAY
ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ (ഒക്ടോബർ 30, 1909 – ജനുവരി 24, 1966). ക്വാണ്ടം സിദ്ധാന്തത്തിന് സംഭാവന നൽകിയ അദ്ദേഹം ബോംബേയിൽ 1909 ഒക്ടോബർ 30-ന് ജനിച്ചു. ഭാരതീയ ആണവോർജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ, സമാധാനാവശ്യങ്ങൾക്ക് അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയിൽ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ, ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 1967-ല് വിമാനാപകടത്തിൽ മരിച്ചു
Subscribe to:
Posts (Atom)