Saturday, February 26, 2011

ഗലീലിയോ സയന്‍സ് സെന്റര് രൂപരേഖ പ്രകാശനം ചെയ്തു.

പെരിന്തല്‍മണ്ണ: വാനനിരീക്ഷണത്തിനും ശാസ്ത്രപഠനത്തിനും ആധുനികരീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കി പെരിന്തല്‍മണ്ണയില്‍ സ്ഥാപിക്കുന്ന ഗലീലിയോ സയന്‍സ് സെന്ററിന്റെ രൂപരേഖ പ്രകാശനം ചെയ്തു. ദേശീയ ശാസ്ത്രദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സി. വൈസ് പ്രസിഡന്റ് ഡോ. സി.ടി.എസ്. നായര്‍ പ്രകാശനം നിര്‍വ്വഹിച്ചു.

വാനനിരീക്ഷണത്തിനുള്ള ആധുനിക സൗകര്യങ്ങള്‍, 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് ശാസ്ത്ര പരീക്ഷണശാലകള്‍, ശാസ്ത്രപാര്‍ക്ക്, പെഡഗോഗി പാര്‍ക്ക്, എനര്‍ജി പാര്‍ക്ക്, ജീവശാസ്ത്ര പാര്‍ക്ക് എന്നിവ ഇവിടെയുണ്ടാവും.

നിരീക്ഷണങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, ഡോര്‍മെറ്ററി, ഐ.ടി അധിഷ്ഠിത ലൈബ്രറി സംവിധാനം, ശാസ്ത്ര സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ നടത്താന്‍ ആധുനിക സജ്ജീകരണമുള്ള ഓഡിറ്റോറിയങ്ങള്‍ എന്നിവയും സെന്ററിലുണ്ടാവും.

കൂടാതെ നൂതന ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രീതികള്‍ പരിചയപ്പെടുത്തുക, വിദ്യാര്‍ഥികളിലും അധ്യാപകരിലും പൊതുജനങ്ങളിലും ശാസ്ത്രാവബോധം വളര്‍ത്തുക എന്നതും കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്. പെരിന്തല്‍മണ്ണ നഗരസഭ വിട്ടുനല്‍കിയ 1.43 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുന്നത്. പെരിന്തല്‍മണ്ണ- മണ്ണാര്‍ക്കാട് റോഡില്‍ കുളിര്‍മലയിലാണിത്. 5.41 കോടി രൂപയോളമാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ മനഴി സ്റ്റാന്‍ഡില്‍ നഗരസഭ വിട്ടുനല്‍കിയിട്ടുള്ള 2000 ചതുരശ്ര അടിസ്ഥലത്ത് പെഡഗോഗി പാര്‍ക്ക് ഉള്‍പ്പെടെയുള്ളവ താത്കാലികമായി പ്രവര്‍ത്തിക്കും.

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സര്‍വശിക്ഷ അഭിയാന്‍, പെരിന്തല്‍മണ്ണ നഗരസഭ, വി.ശശികുമാര്‍ എം.എല്‍.എ, മുന്‍ എം.പി എ.വിജയരാഘവന്‍ എന്നിവരുടെ വികസനഫണ്ട്, വി.എസ്.എസ്.സി, ഐ.എസ്.ആര്‍.ഒ തുടങ്ങിയ ഏജന്‍സികളുടെയും സഹായം എന്നിവയോടെയാണ് സെന്റര്‍ തുടങ്ങുന്നത്.

നിലവില്‍ സംസ്ഥാനത്ത് നാല് സെന്ററുകളാണുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനത്തിനും താത്കാലികമായി താമസിച്ച് പഠിച്ച് പോകാവുന്ന തരത്തിലാവും സെന്റര്‍ പ്രവര്‍ത്തിക്കുക.

ചടങ്ങില്‍ വി.ശശികുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മഞ്ചേരി ജി.ബി.എച്ച്.എസ്.എസ് വിദ്യാര്‍ഥി ഗോകുല്‍ രൂപകല്പന ചെയ്ത എംബ്ലം മുന്‍ വിദ്യാഭ്യാസ മന്ത്രി എന്‍.സൂപ്പി പ്രകാശനം ചെയ്തു. സ്ഥലം വിട്ടുനല്‍കിയ വി.ഭരതനെ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സുധാകുമാരി ആദരിച്ചു. നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ഗിരിജ രൂപരേഖ ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍ എസ്.എസ്.എ വിഹിതം ഏറ്റുവാങ്ങി.

ശാസ്ത്രജ്ഞന്മാരായ വി.പി.ബാലഗംഗാധരന്‍, ഡോ.സി.പി.അരവിന്ദാക്ഷന്‍, പ്രൊഫ.കെ.പാപ്പുട്ടി എന്നിവര്‍ വിവിധ ശാസ്ത്ര വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു. തുടര്‍ന്ന് ശാസ്ത്ര സംവാദവും ശാസ്ത്ര പ്രദര്‍ശനവും നടന്നു. കെ.സുധാകുമാരി, വി.അജിത് പ്രഭു, കാട്ടുങ്ങല്‍ നസീറ, എം.കെ.ശ്രീധരന്‍, വി.ഇന്ദിര തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആസ്ട്രോ പ്രതിനിതികളായ ആബിദ് ഒമര്‍,വിഷ്ണുപ്രസാദ്‌ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.
ഈ പരിപാടിയില്‍ ക്ലാസ് എടുത്ത ശാസ്ത്രഞ്ഞന്മാരോട് നിങ്ങള്‍ക്കും സംവദിക്കാം.
V.P.Blagangatharan(vssc):vpbalagangatharan@gmail.com
Prof.K.Pappotty :9447445522

Member ship

You can member in AASTRO CLUB,KOTTAKKAL in online!!!
For member
Click here

ആകാശം അരികെ

ആകാശം അരികെ - ജ്യോതിശാസ്ത്ര പഠന കളരിയിലെ 06.02.2011 ലെ ക്ലാസ്സിനുപയോഗിച്ച പ്രസന്റേഷനുകള്‍.




External Download Links:

4shared Links:-

(21 MB)


സഹായം:

Asynx Planetarium

ചില മികച്ച ജ്യോതിശാസ്ത്ര സോഫ്റ്റ് വെയറുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം....

Asynx Planetarium


ലളിതമായ ഒരു പ്രോഗ്രാമാണിത് എങ്കിലും ഇതിന് ഒട്ടേറെ സൗകര്യങ്ങളുണ്ട്.
ഒരു നിശ്ചിത തീയതിയിലെ നിശ്ചിത സമയത്തെ ആകാശം ഇതില്‍ സിമുലേറ്റ് ചെയ്യാനാകും.


ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ഇതില്‍ ലളിതമായി കാണാം.

താങ്കളുടെ സ്ഥലത്തിന്റെ അക്ഷാംശം, രേഖാംശം കൃത്യമായി അറിയുമെങ്കില്‍ ആ സ്ഥലത്തുനിന്നുള്ള ആകാശം കാണാവുന്നതാണ്.


External Download Links:

4shared Links:-

(562 KB only)

(1.2 MB)

Starry Night Beginner

Starry Night Beginner



വളരെ ആകര്‍കമായ ആകാശദൃശ്യങ്ങള്‍ കാണിച്ചു തരുന്ന മികച്ച ഒരു പ്രോഗ്രാമാണിത്.
ഒട്ടേറെ പ്രത്യേകതകളുണ്ടിതിന്. ഇനി വരാന്‍ പോകുന്ന പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍ (Future Events) ഇതില്‍ കാണാം.



External Download Links:

4shared Links:-

(29.7 MB)

This Program Needs QuickTime Player. A Lite version is enough!
Download it from here!

സ്റ്റെല്ലേറിയം – ഓപ്പണ്‍ സോഴ്സ് പ്ലാനിട്ടേറിയം !

Stellarium – Free opensource planetarium on your computer! (Windows)

Stellarium is a free open source planetarium for your computer. It shows a realistic sky in 3D, just like what you see with the naked eye, binoculars or a telescope. It is being used in planetarium projectors. Just set your coordinates and go.





Sky
---
* default catalogue of over 600,000 stars
* extra catalogues with more than 210 million stars
* asterisms and illustrations of the constellations
* constellations for ten different cultures
* images of nebulae (full Messier catalogue)
* realistic Milky Way
* very realistic atmosphere, sunrise and sunset
* the planets and their satellites
Interface
---------
* a powerful zoom
* time control
* multilingual interface
* scripting to record and play your own shows
* fisheye projection for planetarium domes
* spheric mirror projection for your own dome
* graphical interface and extensive keyboard control
* telescope control
Visualisation
-------------
* equatorial and azimuthal grids
* star twinkling
* shooting stars
* eclipse simulation
* skinnable landscapes, now with spheric panorama projection
Customisability
---------------
* add your own deep sky objects, landscapes, constellation images, scripts…
Install Stellarium
------------------
* Run, "Stellarium.0.10.1.Silent.exe". Remember It's Unattended Installation.

വിന്‍ഡോസില്‍ന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക, Stellarium.0.10.1.Silent.exe ഒരു തവണ മാത്രം തുറന്നാല്‍ മതിയാകും. ന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു!

-------



External Download Links:

4shared Links:-

(36.1 MB)

Saturday, November 6, 2010

ശാസ്ത്ര ദിനം ആചരിച്ചു


ആസ്ട്രോ കോട്ടക്കലിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര ദിന തോടനുബന്ദിച്ചു ക്ലാസും ക്വിസ് മത്സരവും നടന്നു . ശാസ്ത്രവും ഇന്ത്യയും എന്ന വിഷയത്തെ കുറിച്ച് ആബിദ് ഒമര്‍ ,വിവേക്,അഭയ്,വിഷ്ണു പ്രസാദ്‌ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 7 നു ക്ലാസും ക്വിസ് മത്സരവും നടന്നു
നിരവതി വിദ്യാര്‍ഥികള്‍ പങ്കെടുത്തു .

Wednesday, November 3, 2010

ശാസ്ത്രദിനം -നവംബര്‍ 7


ആസ്ട്രോ കോട്ടക്കലിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര ദിന തോടനുബന്ദിച്ചു ക്ലാസും ക്വിസ് മത്സരവും നടത്തുന്നു ശാസ്ത്രവും ഇന്ത്യയും എന്നാ വിഷയത്തെ കുറിച്ച് ആബിദ് ഒമര്‍ ,വിവേക്,അഭയ്,വിഷ്ണു പ്രസാദ്‌ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് നവംബര്‍ 7 നു ക്ലാസും ക്വിസ് മത്സരവും നടത്തുന്നു .

ഹോമി ജഹങ്ങിര്‍ ഭാഭയുടെ101 th ജന്മ ദിനം ആചരണം

ആസ്ട്രോ കോട്ടക്കലിന്റെ ആഭിമുഖ്യത്തില്‍ ഹോമി ജഹങ്ങിര്‍ ഭാഭയുടെ 101 th ജന്മ ദിനം ആചരണം നടത്തി.അദ്ദേഹത്തിന്‍റെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് ആബിദ് ഒമര്‍ ,വിവേക്,അഭയ്,വിഷ്ണു പ്രസാദ്‌ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് നയിച്ചു.ഒക്ടോബര്‍ 30 നു ക്ലാസും ക്വിസ് മത്സരവും നടന്നു .

Friday, October 29, 2010

ഹോമി ജഹംഗിര്‍ ഭാഭ -101TH BERTHDAY

ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ (ഒക്ടോബർ 30, 1909ജനുവരി 24, 1966). ക്വാണ്ടം സിദ്ധാന്തത്തിന്‌‍ സംഭാവന നൽകിയ അദ്ദേഹം ബോംബേയിൽ 1909 ഒക്ടോബർ 30-ന് ജനിച്ചു. ഭാരതീയ ആണവോർജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ, സമാധാനാവശ്യങ്ങൾക്ക് അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയിൽ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ, ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 1967-ല് വിമാനാപകടത്തിൽ മരിച്ചു

Saturday, September 11, 2010

See it!

Sept 11: A Waxing Crescent Moon (only 14% illuminated) is just 1 degree away from bright Venus at 8:00pm in the western sky

Friday, September 10, 2010

Oh!!! Waste


Waste (also known as rubbish, trash, refuse, garbage, or junk) is unwanted or unusable materials. Litter is waste which has been disposed of improperly, particularly waste which has been carelessly disposed of in plain sight, as opposed to waste which has been dumped to avoid paying for waste disposal fees.

In living organisms, waste is the unwanted substances or toxins that are expelled from them. More commonly, waste refers to the materials that are disposed of in a system of waste management.

Waste is directly linked to human development, both technologically and socially. The composition of different wastes have varied over time and location, with industrial development and innovation being directly linked to waste materials. Examples of this include plastics and nuclear technology. Some components of waste have economical value and can be recycled once correctly recovered.

Waste is sometimes a subjective concept, because items that some people discard may have value to others. It is widely recognized that waste materials are a valuable resource, whilst there is debate as to how this value is best realized.

There are many waste types defined by modern systems of waste management, notably including:

Tuesday, August 24, 2010

You can become a star

Read the following experiment given below and do it yourself. Send a video clip made by your experience to oxygenmonthly@gmail.com. If it is good, I will surely publish in Oxygen. I will surely attach your name and if you want, will attach your e-mail id and photo.

Experiment
You can produce electricity!


  • you need:
    A slim cylinder (If you didn't get, make it yourself with paper or card board)
    Insulated copper thread 1 meter
    Powerful magnet (Wich can go through the cylinder)
    L.E.D. Bulb
    You do:
    Round the copper thread around the Cylinder in it's middle and fix the L.E.D. in it's two terminals like this:

Put the magnet into the cylinder and hold two mouths of it with your fingers and shake well.

Now the bulb lights.
Theory behind it is Electro Magnetic Induction

save earth contest

Read the following experiment given below and do it yourself. Send a video clip or photo made by your experience to .aastro@gmail.com if it is good, I will surely publish in Oxygen. I will surely attach your name and if you want, will attach your e-mail id and photo.





Experiment


You can delete plastic with out any polution!


You need:


  • 1.ഒരു മന്പത്രം (ഉയരം:1meter,വ്യാസം :1.5meter)
  • 2.ചെരിയപത്രങ്ങള്‍ 2 എണ്ണം
  • 3.pvc pipe
You do:






Sunday, August 15, 2010

ISRO'S 41TH ANNIVERSARY


ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഇസ്രോ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ആംഗലേയം:Indian Space Research Organisation, മലയാളം:ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടന, ഹിന്ദി: भारतीय अन्तरिक्ष अनुसंधान संगठन Bhāratīya Antarix Anusadhān Sangaṭn ). ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്രോയിൽ ഏകദേശം 20,000 ജോലിക്കാർ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നിരക്കുകൾ പ്രകാരം 815 ദശലക്ഷം യു.എസ്. ഡോളറിന്റെ ബജറ്റുള്ള ഇസ്രോയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഈ സ്ഥാപനം നൽകുന്നുണ്ട്. കെ. രാധാകൃഷ്ണൻ ആണ്‌ ഇസ്രോയുടെ ഇപ്പോഴത്തെ അധ്യക്ഷൻ.